തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഇന്‍സ്റ്റഗ്രാം പേജിനെ പിന്തുടരുന്നത് പത്ത് ലക്ഷം പേര്.
രാജ്യാന്തര തലത്തില്‍ ഇന്റര്‍പോളിന്റെയും ന്യൂയോര്‍ക്ക് പൊലീസിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പിന്തുടരുന്നവര് അഞ്ചു ലക്ഷത്തില്‍ താഴെമാത്രമാണ്. മുംബയ് പൊലീസിനെയും ബാംഗ്ലൂര്‍ സിറ്റി പൊലീസിനെയും കേരള പൊലീസ് ബഹുദൂരം പിന്നിലാക്കി.
ലോകത്ത് ഏറ്റവുമധികം പേര് പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടം നേരത്തേ സ്വന്തമാക്കിയിരുന്നു. 2018ല്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ കീഴില്‍ പൊലീസിന്റെ നവമാദ്ധ്യമ ഇടപെടലുകള്‍ ജനപ്രീതിയാര്‍ജിച്ചിരുന്നു.
എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ എ.എസ് ഐ.കമല്‍നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ വി.എസ്, സന്തോഷ് പി.എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ ബി.ടി, സന്തോഷ് കെ, അഖില്‍, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.