ത്യാഗ സ്മരണകൾ ഉയർത്തി ബലി പെരുന്നാൾ ആഘോഷിച്ചു

മലപ്പുറം : കൊടും പരീക്ഷണങ്ങളെ വിശ്വാസ ദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹീമിന്റെ ത്യാഗ സന്നദ്ധത സ്മരിച്ചാണ് കോവിഡ് പ്രതിസന്ധിതിയുടെ നാളുകളിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചത്.

ഈദ് ഗാഹുകളും കൂടിച്ചേരലുകളും കുടുംബ – സ്നേഹ സന്ദർശനങ്ങളും ഓര്മകളാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ സർക്കാർ പറഞ്ഞ രീതിയിൽ പെരുന്നാൾ നമസ്കാരവും ഖുതുബയും നടന്നത്.

കേവലം ഇരുപത് മിനുട്ടിനുള്ളിൽ പ്രാർത്ഥന പൂർത്തിയാക്കി ആലിംഗനമോ കൂടിച്ചേരലുകളോ ഇല്ലാതെ വിശ്വാസികൾ വീടുകളിലേക്ക് മടങ്ങി.

ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്

spot_img

Related Articles

Latest news