ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഇലക്‌ട്രോണിക്ക് വീല്‍ചെയര്‍ വിതരണം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ജില്ലയിലെ എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. അപേക്ഷ ജില്ലാ പഞ്ചായത്ത് ഓഫീസിലോ ജില്ലാ സാമൂഹ്യ നീതി ഓഫീസിലോ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 30. ഫോണ്‍: 0497 2700205, 2712255.