ബ്രസൽസ്: ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെല്‍ജിയം സ്വദേശിയായ ഫ്രാന്‍സിസ് ഹാല്‍സെനാണ് പുരസ്കാരം. ന്യൂട്രിനോ പഠനത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഐസ്‍ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഹാല്‍സെന്‍. ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്ടറാണ് ഇത്. ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളേയും കണ്ടത്തിയതും ഹാല്‍സെനാണ്.
82കാരനായ നിലവിൽ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലാണ് പ്രവർത്തിക്കുന്നത്. സ്റ്റോക്ക്‌ഹോമിലെ ദി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തെ പുരസ്കാര തുക 1.2 കോടി (12 മില്യൺ) സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 മില്യൺ ഡോളർ). വ്യക്തികൾക്കായാലും, ചെറിയ തുക പങ്കിടുന്ന ശാസ്ത്രജ്ഞരുടെ സംഘത്തിനായാലും സംഘടനകൾക്കായാലും ഈ തുകയാണ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷം , ‘ക്വാണ്ടം ടണലിംഗ്’ എന്ന സബ്-അറ്റോമിക് കണങ്ങളുടെ അപൂർവ്വ സ്വഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് മൂന്ന് ശാസ്ത്രജ്ഞർക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. എംആർഐ യന്ത്രങ്ങളിലൂടെയുള്ള അതിസൂക്ഷ്മ അളവുകൾക്ക് വഴിയൊരുക്കിയതും മികച്ച സെൽഫോണുകൾക്കും വേഗമേറിയ കമ്പ്യൂട്ടറുകൾക്കും കാരണമായതും ഈ ഗവേഷണമായിരുന്നു.

