യു.എ.ഇയെ തോല്‍പ്പിച്ച്‌ സൗദി അറേബ്യയ്ക്ക് 27-ാമത് ഗള്‍ഫ് കപ്പ് കിരീടം

27-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ കിരീടം സൗദി അറേബ്യ സ്വന്തമാക്കി. ജിദ്ദയിലെ അല്‍ഇൻമ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ യു.എ.ഇയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് (2-0) പരാജയപ്പെടുത്തിയാണ് സൗദി ചാമ്പ്യന്മാരായത്.11-ാം മിനിറ്റില്‍ ഹമ്മാം അല്‍ഹമ്മാമിയും 13-ാം മിനിറ്റില്‍ ഫിറാസ് അല്‍ബ്രൈക്കാനും നേടിയ ഗോളുകളാണ് സൗദി ടീമിന് ചരിത്രവിജയം സമ്മാനിച്ചത്. മികച്ച ഗോള്‍ സേവുകളോടെ കളംനിറഞ്ഞ ഗോള്‍കീപ്പർ മുഹമ്മദ് അല്‍ഉവൈസിന്റെ പ്രകടനവും സൗദിയുടെ വിജയത്തില്‍ നിർണ്ണായകമായി.

സൗദി അറേബ്യ സ്വന്തമാക്കുന്ന നാലാമത്തെ ഗള്‍ഫ് കപ്പ് കിരീടമാണിത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്‌അല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഫൈനല്‍ മത്സരം നടന്നത്. എട്ട് ഗള്‍ഫ് രാജ്യങ്ങള്‍ പങ്കെടുത്ത ടൂർണമെന്റിന് ചരിത്രത്തില്‍ ആദ്യമായാണ് ജിദ്ദ ആതിഥേയത്വം വഹിച്ചത്.

spot_img

Related Articles

Latest news