സൗദിയില്‍ മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ച്‌ മരിച്ചു

സൗദിയില്‍ മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ച്‌ മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു.

spot_img

Related Articles

Latest news