പ്ര​ള​യ​ത്തി​ന് കാരണക്കാര്‍ ഡി​വി​സി​യെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ നാ​ല് ജി​ല്ല​ക​ളി​ല്‍ വളരെ നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ദാ​മോ​ദ​ര്‍​ വാ​ലി കോ​ര്‍​പ​റേ​ഷ​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​നര്‍​ജി വ്യക്തമാക്കി. ഒരു മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ദാ​മോ​ദ​ര്‍ വാ​ലി കോ​ര്‍​പ​റേ​ഷ​ന്‍ (ഡി​വി​സി) വെ​ള്ളം തു​റ​ന്നു​വി​ട്ട​താ​ണു പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നു പ്ര​ള​യ സാ​ഹ​ച​ര്യം ച​ര്‍​ച്ച​ചെ​യ്യാ​നാ​യി ടെ​ലി​ഫോ​ണി​ല്‍ വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യോ​ടു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ളയ​ത്തെ നേ​രി​ടാ​ന്‍ പ​ശ്ചി​മ​ബം​ഗാ​ളി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യെ​ന്നും അ​വ​ര്‍ പറഞ്ഞു.

spot_img

Related Articles

Latest news