മാട്ടൂലിലെ മുഹമ്മദിൻ്റെ ചികിത്സാ സഹായ കമ്മറ്റി മുഖ്യമന്ത്രിയെ കണ്ടു

മാട്ടൂലിലെ മുഹമ്മദിൻ്റെ ചികിത്സാ സഹായ കമ്മറ്റി മുഖ്യമന്ത്രിയെ കണ്ടു. മുഹമ്മദിൻ്റെ ചികിത്സക്കായി സഹായ കമ്മറ്റി സമാഹരിക്കാൻ തീരുമാനിച്ചത് 18 കോടി രൂപയായിരുന്നു. എന്നാൽ കവിഞ്ഞൊഴുകിയ മലയാളികളുടെ സ്നേഹം 46 കോടിയിലെത്തിയിരുന്നു.

അവശേഷിക്കുന്ന തുക സർക്കാരിലേക്ക് കൈമാറുന്ന കാര്യവും സമാന അസുഖം ബാധിച്ച കുട്ടികളുടെ ചികിത്സക്കായി വിനിയോഗിക്കുന്ന കാര്യവും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ ഫാരിഷ ടീച്ചർ, കൺവീനർ അബ്ബാസ് ഹാജി, അജിത്ത് മാട്ടൂൽ, പ്രകാശൻ, അബ്ദുൾ കലാം, ബി.നസീർ എന്നിവർ ഒപ്പമുണ്ടായിരുന്നു

spot_img

Related Articles

Latest news