ഓൺലൈൻ ക്ലാസിൽ കയറാത്തതിന് വഴക്ക് പറഞ്ഞതിനെ തുടർന്ന് ഒമ്പതാം ക്ലാസുകാരൻ തൂങ്ങി മരിച്ചു. അടിമാലി കത്തിപ്പാറ സ്വദേശി ദിനേശ് – രാജി ദമ്പതികളുടെ മകൻ അഖിൽ ദിനേശാണ് വീടിന് സമീപത്തെ കൊക്കോ തോട്ടത്തിൽ തൂങ്ങിമരിച്ചത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
ഓൺലൈൻ ക്ലാസിൽ കയറാത്തതിന് അഖിലിനെ അമ്മ രാജി വഴക്ക് പറഞ്ഞ് പതിനഞ്ച് മിനിറ്റിനുള്ളിൽ അഖിൽ വീട്ടിൽ നിന്നിറങ്ങി പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. അഖിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കല്ലാർകുട്ടി സർക്കാർ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാനായി വിളിക്കുക -‘ദിശ’ ടോൾ ഫ്രീ നമ്പർ: 1056, 0471 – 2552056)