ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ 2020 ടോക്കിയോ ഒളിമ്പിക്സ് താരങ്ങൾക്കു അവസരം ഒരുക്കിയിരുന്നു. സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയടക്കം സ്വാന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു.
“ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തതിൽ അഭിമാനമുണ്ട്. ഒരു കായികതാരമായും സൈനികനായും ദേശീയ പതാക ഉയരത്തിൽ പറക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം തുളുമ്പുന്നു . ജയ് ഹിന്ദ്”- നീരജ് ട്വിറ്ററിൽ കുറിച്ച്.
” ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത യുവ തലമുറ നമ്മുടെ അഭിമാനമാണ് . അവർ ഇവിടെ ഒത്തുകൂടിയിട്ടുണ്ട് “. അവിടെ കൂടിയ എല്ലാ കായികതാരങ്ങളെയും അഭിനന്ദിക്കാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട് അഭ്യർത്ഥിച്ചു