തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. പതാക ഉയർത്തലോടെ ആഘോഷം അവസാനിക്കില്ലെന്നും, ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് വിജയരാഘവൻ മറുപടി നൽകി. 1947 ഓഗസ്റ്റ് 15ന് സംസ്ഥാന ഓഫീസിന് മുൻപിൽ ദേശീയ പതാക ഉയർത്തിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും വിജയ രാഘവൻ പ്രതികരിച്ചു.
Mediawings: