ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്ക്കൂളുകളിൽ 2021 ഒക്ടോബർ നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ +2 വിജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം.
സയൻസ് വിഷയങ്ങൾ പഠിച്ചവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്.
അപേക്ഷാഫോമും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റിൽ (https://dhs.kerala.gov.in/) ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പാളിന് സെപ്തംബർ 14 ന് വൈകുന്നേരം 5 മണിക്കകം കിട്ടത്തക്ക വിധം അയക്കേണ്ടതാണ്.