കോഴിക്കോട്: എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് കെ.മുരളീധരന് എംപി. ഡിസിസി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പരസ്യ പ്രസ്താവനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പ്രതിനിധികളെ പുറത്താക്കിയതിനെ മുരളീധരന് ന്യായീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം. തെരഞ്ഞെടുപ്പില്‍ ഉപകാരം ഇല്ലാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്നും വടകര എംപിയായ മുരളീധരന് പറഞ്ഞു