മയ്യഴി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗനിർദേശം പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പുറപ്പെടുവിച്ചു. പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താനും തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും സ്റ്റാൻഡിങ് കമ്മിറ്റി രൂപവത്കരിക്കും.
ദേശീയ പാർട്ടികളുടെയും അംഗീകാരമുള്ള മറ്റു പാർട്ടികളുടെയും പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പോലീസ് ഓഫീസർമാർ എന്നിവരടങ്ങിയതാവും കമ്മിറ്റി.
ഉച്ചഭാഷിണിയുടെ ഉപയോഗം, വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷ, പോളിങ് ഏജന്റുമാരെ നിയമിക്കൽ, ബൂത്ത് സജ്ജീകരിക്കൽ, മാധ്യമങ്ങളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലുള്ള മാർഗ്ഗ നിർദേശങ്ങളടങ്ങിയതാണ് ഉത്തരവ്..