കണ്ണൂർ: കോവിഡ് മുക്തനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഇന്ന് ആശുപത്രി വിടും. കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി 20നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം, കോഴിക്കോട്ട് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് അദ്ദേഹത്തിന് ചികിത്സ നല്‍കിയത്. കോവിഡ് മുക്തനായെങ്കിലും ഐസൊലേഷനില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
Media wings: