ധർമ്മടം മേലൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കോടതിയിൽ കീഴടങ്ങി…

കണ്ണൂർ: ധർമ്മടം മേലൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി. ധർമ്മടം മേലൂർ കെടി പീടിക ചേനാമ്പത് മഹേഷ് (34) ആണ് തലശ്ശേരി അഡീഷണൽ സിജെഎം കോടതിയിൽ കീഴടങ്ങിയത്. കോടതി നടപടിക്ക് ശേഷം പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ധർമ്മടം ഇൻസ്‌പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയുടെ കോടതിയിലെ കീഴടങ്ങൽ. മേലൂർ സംഘർഷത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകൻ ധൻരാജിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ സെപ്റ്റംബർ 20ന് ധർമ്മടം ഇൻസ്‌പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതിരുന്നു.

spot_img

Related Articles

Latest news