ദേഹത്ത് ബെൽറ്റ് പോലെ നോട്ടുകൾ കെട്ടി കടത്താൻ ശ്രമം
മലപ്പുറം : മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 500, 2000 നോട്ടുകൾ ദേഹത്ത് ബെൽറ്റ് പോലെ കെട്ടി കടത്താനായിരുന്നു ശ്രമം.
കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ താനൂരിലെത്തിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് തന്നെ നിരവധി തവണ ഇയാൾ സംസ്ഥാനത്തേക്ക് പണം കടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുഴൽപ്പണക്കേസിൽ നേരത്തെയും പിടിയിലായിട്ടുണ്ട്.
ഇടയ്ക്കിടെ ഫോൺ നമ്പറുകൾ മാറ്റിയും ഫോൺ സ്വിച്ച് ഓഫ് ചെയ്തുമാണ് ഇയാൾ പോലീസിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്.