തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് ഡയസ് നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.
അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ക്ക് എതിരെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.
മീഡിയ വിങ്സ് , തിരുവനന്തപുരം