കുന്ദമംഗലം: ദേശീയപാതയിൽ ഇന്നലെയുണ്ടായ അപകടത്തിൽ യുവാക്കളായ രണ്ടു പേർ മരണപ്പെട്ടു.
കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകൻ നിഹാൽ (26)കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന് അര്ജുന്(21) എന്നിവരാണ് മരിച്ചത്.
കാരന്തൂർ ടൗൺ മസ്ജിദിന് സമീപം ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ നിഹാൽ മരണപ്പെടുകയുണ്ടായി.
പെയിന്ററായ നിഹാൽ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അർജുൻ വിജയനെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഇന്ന് കാലത്ത് അർജുൻ മരണപ്പെടുകയുമായിരുന്നു.