പ്രകൃതിദുരന്തത്തിൽ സഹായ ഹസ്തവുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി

റിയാദ്: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല ഭാഗങ്ങളിലായി രൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുകയും നിരവധി ജീവനുകൾ പൊലിയുകയും, പല കുടുംബങ്ങൾ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചത് കോട്ടയം, ഇടുക്കി ജില്ലകളിലുമായിരുന്നു.

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി റിയാദ് ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനാല് ജില്ലാ കമ്മിറ്റിയുടേയും സഹകരണത്തോടെ സ്വരൂപിച്ച സാമ്പത്തിക സഹായങ്ങൾ ദുരിതബാധിതർക്കായി എത്തിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വരൂപിച്ചെടുത്ത സാമ്പത്തിക സഹായം ഒ.ഐ.സി.സി. തിരുവനന്തപുരം ജില്ല റിയാദ് പ്രസിഡൻ്റ് സജീർ പൂന്തുറ സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ ഷഫീഖ് കിനാലൂരിന് കൈമാറി.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാടുകുന്ന്, സെൻട്രൽ കമ്മിറ്റി ഭാരവാഹി നിഷാദ് ആലങ്കോട്, ജില്ല സെക്രട്ടറി ജഹാഗീർ ആലങ്കോട് എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news