തിരുവനന്തപുരം : ആദ്യകാല സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്ബെൽറ്റ് മണി (കെ വേലായുധൻ നായർ‐86) അന്തരിച്ചു. നാൽപ്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
1968ൽ സത്യന് നായകനായി ഇറങ്ങിയ മിടുമിടുക്കിയാണ് ആദ്യചിത്രം. 1970ൽ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേരു തന്റെ പേരിനോടുകൂടി ചേർത്തു. 1990ല്‍ ‘കമാന്‍ഡര്‍’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.