തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിനെതിരേ സമരത്തിനൊരുങ്ങി ഡോക്ടർമാർ. നവംബർ ഒന്നുമുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പുസമരം തുടങ്ങാൻ കെജിഎംഒഎ തീരുമാനിച്ചു.
പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.
കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.