പാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം ശിലാസ്ഥാപനം 15-ന്

പാനൂർ മിനി സിവിൽ സ്റ്റേഷനു വണ്ടി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പാനൂർ ഐ.ബി. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 15-ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. നഗരസഭാ ചെയർമാൻ വി.നാസർ അധ്യക്ഷതവഹിക്കും. സംഘാടകസമിതി രൂപവത്കരണ യോഗം 12-ന് വൈകീട്ട് 4.30ന് പാനൂർ യു.പി. സ്കൂളിൽ ചേരും.

പുത്തൂർ റോഡിലെ പാനൂർ സബ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ പണിയുന്നത്. സബ് രജിസ്ട്രാർ ഓഫീസും പാനൂർ സബ്ട്രഷറിയും ഇവിടെ പ്രവർത്തിക്കും. പാർക്കിങ്, ലിഫ്റ്റ് സൗകര്യവും ഒരുക്കും.

Media wings : Kannur

spot_img

Related Articles

Latest news