വാർത്ത നിഷേധിച്ചു പാർവതി തിരുവോത്ത്

കൊച്ചി : ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാര്ഥിയാകുമെന്ന വാർത്ത ശുദ്ധ നുണയാണെന്ന് പാർവതി. ഇത്തരം വാർത്ത കൊടുക്കാൻ നാണമില്ലേ എന്നും ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിലെ വാർത്തക്കെതിരെ താരം പ്രതികരിച്ചു.

ഇടതു പക്ഷ സ്ഥാനാര്ഥിയാകുമെന്നായിരുന്നു വാർത്ത. ഇങ്ങനെ ഒരു ആലോചനയുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ഇത്തരം വാർത്തകൾ അപലപനീയമാണെന്നും മാധ്യമത്തിന്റെ പേരെടുത്തുകൊണ്ടു തന്നെ അവർ പറഞ്ഞു. നിലപാടുകൾ തുറന്നു പറയുന്നതിനാൽ തന്നെ മാധ്യമ ശ്രദ്ധ എന്നും ക്ഷണിച്ചു വരുത്താറുണ്ട് പാർവതി.

spot_img

Related Articles

Latest news