സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും.
നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോഗത്തിൽ പ്രധാനമായും ചർച്ചയാകുക. വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.