റിയാദിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു

റിയാദ് : റിയാദിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കിയോസ്‌ മെമ്പറും റിയാദിലെ റൊസാന ഡ്രൈനട്‌സ് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന സുനിൽ കുഴിപള്ളി ( 50 ) ഹൃദയാഘാതം മൂലം റിയാദിലെ ശുമേസി ആശുപത്രിയിൽ വെച്ച് മരണപെട്ടു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ കുറുവ കടലായി സ്വദേശി ആണ്.

പിതാവ് : പരേതനായ പവിത്രൻ കൂക്കിരി, അമ്മ : ദമയന്തി കുഴിപള്ളി, ഭാര്യ : രശ്മി, മക്കൾ : ആർജിത് , അനാമിക , സഹോദരങ്ങൾ : സുജിത് , സുമേഷ് , സീന

മൃതദേഹം ഫെബ്രവരി 12 വെള്ളിയാഴ്ച രാത്രി റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എത്തിച്ച് ശനിയാഴ്ച കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരരചടങ്ങുകൾ നടത്തും. മുജീബ് ജനത , കിയോസ്‌ കൺവീനർ അനിൽ ചിറക്കൽ , ഷൈജു പച്ച, നവാസ് കണ്ണൂര്‍ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള  പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ടായിരുന്നു.

കിയോസ്‌ അംഗം സുനിൽ കുഴിപള്ളിയുടെ ആകസ്മിക വേർപാടിൽ കിയോസ്‌ റിയാദ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news