ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ബജറ്റ് അവതരണത്തിനു തുടർച്ചയായ ഉപധനാഭ്യർത്ഥന ചർച്ചകളാണ് ഇരുസഭകളുടെയും പ്രധാന അജണ്ട.
അതേസമയം ഇന്ധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലവർധന ഭീഷണി സംബന്ധിച്ച് പ്രതിപക്ഷം സഭയുടെ ശ്രദ്ധ ക്ഷണിക്കും. പെഗാസസിലെ പുതിയ വെളിപ്പെടുത്തൽ അടക്കമുള്ള വിവിധ വിഷയങ്ങളും പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിക്കും എന്നാണ് വിവരം.