മൂന്നു മാസം മുമ്പ് വളർത്തു നായ മാന്തിയ ഏഴ് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു

തൃശൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്.

അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസിലാക്കിയത്.

3 മാസം മുൻപ് വീട്ടിലെ വളര്‍ത്തു നായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. വലപ്പാട് ജിഡിഎംഎല്‍പി സ്കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. കലായിനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.

 

Mediawings:

spot_img

Related Articles

Latest news