പിണറായി പഞ്ചായത്തിൽ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ

പിണറായി പഞ്ചായത്തിൽ മാർച്ച് 25, 26, 27 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. ആരോഗ്യ സുരക്ഷ, മാലിന്യ മുക്ത കേരളം, തെളിനീർ ഒഴുകും കേരളം, ശുചിത്വ കേരളം തുടങ്ങിയ സർക്കാർ പദ്ധതികളുടെ ഭാഗമായി ആണ് ഈ പ്രവർത്തനങ്ങൾ.

നമ്മുടെ  പുഴകൾ, തോടുകൾ, കിണറുകൾ, അരുവികൾ, തടാകങ്ങൾ തുടങ്ങി നമ്മുടെ ജല സ്ത്രോതസ്സുകളുടെ സംരക്ഷണം ഉറപ്പു വരുത്തുക, അത് പുതിയ തലമുറയെ പരിചയപ്പെടുത്തുക, നവകേരളം കെട്ടിപ്പടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പരിപൂർണ പിന്തുണ ഉറപ്പ് വരുത്തുക , അതിനായി ജനങ്ങളെയും ഉദ്യോഗസ്ഥ സമൂഹത്തെയും ഒപ്പം കൂട്ടാനും ഉള്ള ശ്രമങ്ങൾക്കായി പഞ്ചായത്ത്‌ ഭരണ സമിതി മുന്നിട്ട് ഇറങ്ങുകയാണ്,

സംസ്ഥാനത്തിലെ മുഴുവൻ പഞ്ചായത്തുകളും ഇക്കാര്യത്തിൽ പിണറായി പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചു മുന്നോട്ട് വരുമെന്ന് പഞ്ചായത്ത് ഭരണ സമിതി  പ്രത്യാശയും,ആഗ്രഹവും പ്രകടിപ്പിച്ചു.

spot_img

Related Articles

Latest news