ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പുകളും മത്സരങ്ങളും തീരുമാനമായി. ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഉരുത്തിരിഞ്ഞ ഗ്രൂപ്പുകള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്നത് ആണ്. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ്, ഗ്രൂപ്പ് എച്ച് എന്നീ ഗ്രൂപ്പുകളിലെ പോരാട്ടം ആകും ഏറ്റവും ആവേശകരം.
ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പ് എയിലാണ്. ഖത്തറിനൊപ്പം നെതര്‍ലന്റ്സ്, സെനഗല്‍, ഇക്വഡോര്‍ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് കളിക്കും ഒപ്പം അമേരിക്ക, ഇറാന്, ഒപ്പം യൂറോപ്യന്‍ പ്ലേ ഓഫ് വിന്നറും ഉണ്ടാകും.
ഗ്രൂപ്പ് സിയില്‍ മെസ്സിയുടെ അര്‍ജന്റീനക്ക് ഒപ്പം മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകളും ഉണ്ട്.
നിലവിലെ ചാമ്പ്യൻമാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ആണ്. ഫ്രാന്‍സിനൊപ്പം ഡെന്മാര്ക്ക്, ടുണീഷ്യ എന്നീ ടീമുകളും ഒപ്പം ഇന്റര്‍ കോണ്ടിനന്റല് പ്ലേ ഓഫ് ജയിച്ചു വരുന്ന ഒരു ടീമും ഉണ്ടാകും.
സ്പെയിന് ഗ്രൂപ്പ് ഇയില്‍ ആണ്. ഈ ഗ്രൂപ്പ് ഒട്ടും എളുപ്പമുള്ള ഗ്രൂപ്പ് ആയിരിക്കില്ല. ജര്‍മ്മനിയും ഈ ഗ്രൂപ്പില്‍ ആണ് ഉള്ളത്. ഏഷ്യയിലെ കരുത്തരായ ജപ്പാനും ഒപ്പല്‍ ഇന്റര്‍ കോണ്ടിനന്റല് പ്ലേ ഓഫ് ജയിക്കുന്ന ഒരു ടീമും ഉണ്ടാകും.
കഴിഞ്ഞ ലോകകപ്പില്‍ സെമി വരെ എത്തിയ ബെല്‍ജിയം ഗ്രൂപ്പ് എഫിലാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയും ഗ്രൂപ്പ് എഫില്‍ ഉണ്ട്. ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയും ഈ ഗ്രൂപ്പില്‍ ഉണ്ട്. ഒപ്പം നീണ്ട കാലത്തിനു ശേഷം ലോകകപ്പിന് എത്തിയ കാനഡയും ഉണ്ടാകും.
ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് ജിയിലാണ്. ബ്രസീലിനൊപ്പം സ്വിറ്റ്സര്‍ലാന്റ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരും ഉണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് കളിക്കും. പോര്‍ച്ചുഗലിന് ഒപ്പം ഉറുഗ്വേ ഗ്രൂപ്പില്‍ ഉണ്ട്. കൊറിയയും ഘാനയും ഉണ്ട്.
ഈ വര്‍ഷം നവംബറിലും ഡിസംബറിലുമായാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്. നവംബര്‍ 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 18വരെ നീണ്ടു നില്ക്കും. ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് കൊണ്ട് തന്നെ നിരവധി മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് പങ്കെടുക്കാന്‍ ആകുന്ന ഫുട്ബോള്‍ ലോകകപ്പ് കൂടിയാകും ഇത്.
ഗ്രൂപ്പ് എ; ഖത്തര്‍, നെതര്‍ലന്റ്സ്, സെനഗല്‍, ഇക്വഡോര്‍,
ഗ്രൂപ്പ് ബി; ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്, പ്ലേ ഓഫ് വിന്നര്‍
ഗ്രൂപ്പ് സി; അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി; ഫ്രാന്‍സ്, ഡെന്മാര്ക്ക്, ടുണീഷ്യ, പ്ലേ ഓഫ് വിന്നര്‍ 1
ഗ്രൂപ്പ് ഇ; സ്പെയിന്, ജര്‍മ്മനി, ജപ്പാന്, പ്ലേ ഓഫ് വിന്നര്‍
ഗ്രൂപ്പ് എഫ്; ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി; ബ്രസീല്‍, സ്വിറ്റ്സര്‍ലാന്റ്, സെര്‍ബിയ, കാമറൂണ്‍
ഗ്രൂപ്പ് എച്ച്; പോര്‍ച്ചുഗല്‍, ഉറുഗ്വേ, കൊറിയ, ഘാന