റമദാന്‍ അവസാന പത്തിലേക്കെത്തുമ്പോൾ മാളുകളുടെ സമയം ദീര്‍ഘിപ്പിച്ചതായി ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.
രാത്രി 12 വരെയും പുലര്‍ച്ചെ വരെയും ചില മാളുകള്‍ പ്രവര്‍ത്തിക്കും. മാള്‍ ഓഫ് എമിറേറ്റ്സ് രാവിലെ പത്ത് മുതല്‍ പുലര്‍ച്ചെ ഒന്നു വരെ തുറന്നിരിക്കും.
ദുബൈ മാളിലെ റീട്ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ ഒന്ന് വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വരെയും പ്രവര്‍ത്തിക്കും.റസ്റ്റാറന്‍റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും രണ്ട് മണിവരെയുണ്ടാകും.
ദേര, മിര്‍ദിഫ് സിറ്റി സെന്‍ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്റാറന്‍റുകളും കഫേകളും രണ്ടു വരെ തുറക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍ രാത്രി 12 മണി വരെയുണ്ടാകും.