വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രശസ്തമായ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ജോ ബൈഡന് ഭരണകൂടം. നിലവിലെ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.
അടുത്ത് തന്നെ ഇതിനുള്ള ഉത്തരവില്‍ ബൈഡന് ഒപ്പുവെക്കുമെന്നാണ് സൂചന. നേരത്തെ ഒബാമ ഭരണകൂടം ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. കൊടും കുറ്റവാളികളെയാണ് ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്