ഇന്ന് രാവിലെ 9.34 നാണ് റിക്ടർ സ്കെയിലിൽ 3.62 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അൽ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അനുഭവപ്പെട്ടത്.
സഊദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽഖൈൽ പത്രക്കുറിപ്പിലൂടെയാണ് വിവരങ്ങൾ അറിയിച്ചത്.
ഭൂകമ്പത്തിന് ശേഷം പ്രത്യേക സംഘത്തെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഭൂകമ്പം ഉണ്ടായ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.