തൃശ്ശൂർ: തൃശ്ശൂരില്‍ നാളെ തന്നെ പുലിക്കളി നടത്താൻ തീരുമാനം. പുലിക്കളി മാറ്റി വയ്ക്കേണ്ടതില്ലെന്ന് തൃശ്ശൂരിലെ സംഘങ്ങൾ തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ മറ്റു ചടങ്ങുകൾ മാറ്റി വെച്ച് പുലികളിയുമായി മുന്നോട്ട് പോകാനാണ് സംഘടകരുടെ തീരുമാനം