IDBI യിൽ മെഡിക്കൽ ഓഫീസർ ആകാം

പൊതുമേഖലാ സ്ഥാപനമായ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. പാർട്ട് ടൈം വ്യവസ്ഥയിൽ മണിക്കൂറിനു 1000 രൂപ എന്ന നിരക്കിൽ വേതനം നിശ്ചയിച്ചാണ് നിയമനം.

അലോപ്പതി വൈദ്യശാസ്ത്രത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എംഡി / എംബിബിഎസ് ആണ് അടിസ്ഥാന യോഗ്യത . അപേക്ഷകർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

23 ഒഴിവുകളാണ് നിലവിൽ. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം . വിശദ വിവരങ്ങൾക്ക് www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

spot_img

Related Articles

Latest news