തൊഴിലുറപ്പിന് പോകുന്നവര്‍ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാന്‍ ആണ് പോകുന്നത്, നിങ്ങള്‍ പോയി പോലീസില്‍ പരാതി കൊടുക്ക്”; ആറ്റിങ്ങലില്‍ അസഭ്യവര്‍ഷവുമായി വനിത കണ്ടക്ടര്‍, യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു
ആറ്റിങ്ങലില്‍ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി വനിത കണ്ടക്ടര്‍.യാത്രക്കാരോട് ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവര്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ഇരുന്ന ബസിലാണ് ഈ ക്രൂരത നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ചിറയിന്‍കീഴ് താത്കാലിക ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ട്രിപ്പിനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ ആളുകള്‍ കയറിയിരുന്നു. എന്നാല്‍ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് വനിതാ കണ്ടക്ടര്‍ എല്ലാവരെയും ഇറക്കിവിടുകയായിരുന്നു. നിങ്ങള്‍ ഭക്ഷണം കഴിക്കൂ ഞങ്ങള്‍ ഇവിടെ ഇരുന്നോളാം എന്ന് യാത്രക്കാര്‍ പറഞ്ഞതോടെ ഇവര്‍ ക്ഷുഭിതയാകുകയായിരുന്നു. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വരെ സ്ത്രീയാത്രക്കാര്‍ പുറത്തിറങ്ങുന്നത് വീഡിയോയില്‍ കാണാം. ഏതാനും വനിതാ യാത്രക്കാര്‍ ഇറങ്ങാന്‍ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് വനിതാ കണ്ടക്ടറുടെ അസഭ്യവര്‍ഷം ആരംഭിച്ചത്.
തൊഴിലുറപ്പിന് പോകുന്നവര്‍ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാന്‍ ആണ് പോകുന്നത്’ എന്നാണ് വനിതാ കണ്ടക്ടര്‍ പറഞ്ഞത്. ഒരു വയോധികയ്ക്ക് നേരെ അസഭ്യം പറയുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.
‘നിങ്ങള്‍ പോയി പോലീസില്‍ പരാതി കൊടുക്ക് ‘ എന്നും ഇവര്‍ പറയുന്നുണ്ട്. യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയ ശേഷവും ഇവര്‍ അസഭ്യം പറച്ചില് നിര്‍ത്തിയില്ല.