തലശ്ശേരി: നഗരമധ്യത്തിലും മറ്റും വൈകുന്നേരങ്ങളിൽ ബലൂൺ കച്ചവടത്തിൻ്റെ
മറവിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങൾ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും നിരന്തരം ഭീഷണിയുയർത്തുകയാണ്,, വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കിയും കച്ചവട സ്ഥാപനങ്ങളിൽ കയറി വ്യാപാരത്തിന് തടസ്സമുണ്ടാക്കിയും പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്ത് കുട്ടികളിലൂടെ ഭിക്ഷാടനം നടത്തുന്ന പ്രവണത പലതരം അതിക്രമങ്ങൾക്ക് കാരണമാവുന്നു,,, കഴിഞ്ഞ ദിവസം ഒരു യുവാവ് പ്രകോപിതനായതും തുടർന്ന് ഭിക്ഷാടന സംഘത്തിലെ ഒരു കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിലേക്ക് നയിച്ചതും ഈ സംഘങ്ങളുടെ വിളയാട്ടം കാരണമാണ്,, ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനപ്പുറം വസ്തുതാപരമായി സമീപിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും പ്രത്യേകിച്ച് മാധ്യമങ്ങൾക്കും സാധിക്കേണ്ടതുണ്ട്,,,
നാടിനെയും സമൂഹത്തെയും ക്രൂശിക്കാൻ ഇടവരുത്തുന്ന സാമൂഹ്യ സാഹചര്യങ്ങൾ ഇല്ലാതാക്കുവാൻ തലശ്ശേരി നഗരത്തിലെ ഭിക്ഷാടന മാഫിയയെ നിയന്ത്രിച്ച് നിലക്ക്നിർത്തുന്നതിനാവശ്യമായ കർശന നടപടികൾ നഗരസഭയുടെയും പോലീസിൻ്റെയും ഭാഗത്ത് നിന്നുണ്ടാവണമെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു,,,