എം.ടെക് സ്പോട്ട് അഡ്മിഷൻ

 

മാനന്തവാടി തലപ്പുഴയിലെ വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ റഗുലർ എം.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് സിഗ്‌നൽ പ്രോസിസ്സിംഗ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 24ന് സ്‌പോർട്ട് അഡ്മിഷൻ നടത്തും. വിദ്യർഥികൾ അസൽ ടി.സി., യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, റാങ്ക് തെളിയിക്കുന്ന രേഖ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം 12 മണിക്ക് മുമ്പ് കോളേജിൽ എത്തിച്ചേരണം. ഏതെങ്കിലും സ്ഥാപനങ്ങളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികൾ ടിസിയ്ക്ക് പകരം സ്ഥാപനത്തിൽ നിന്ന് എൻ.ഒ.സി നിർബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന സമയത്ത് തന്നെ മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 04935 257320, 04935 257321, www.gecwyd.ac.in.

spot_img

Related Articles

Latest news