മലപ്പുറം: വിവര സാങ്കേതിക വിദ്യയെ ജനകീയവത്കരിക്കാന്‍ പ്രയത്നിച്ച പ്രതിഭയായിരുന്നു വി.കെ. അബ്ദുവെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി. കെ. ഹംസ അബ്ബാസ്. എക്സ് കെ.ഐ.ജി ജിദ്ദ ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയും ഡി-4 മീഡിയ ഡയറക്ടറുമായ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു.
കെ.എം. അഷ്റഫ് (അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ), ഇനാം റഹ്മാന് (മാധ്യമം), ഉസ്മാന് ഇരുമ്പുഴി (ജിദ്ദ റിട്ടേണേഴ്സ് ഫോറം), സഹോദരന് വി.കെ. കുഞ്ഞിപ്പ മുസ്ലിയാര്, ബ്ലോക്ക് അംഗം വി.കെ. സുബൈദ, ശഫിയ അലി, പി.കെ. അബ്ബാസ്, അഷ്റഫ് അലി, ഹനീഫ ഹാജി, യൂസുഫ് ഹാജി, മുഹമ്മദലി കൊടിഞ്ഞി, കോയ പുളിക്കല്‍, പൂഴമ്മല്‍ സൈതലവി, വി.കെ. ജലീല്‍, ഇ. എന്‍. അബ്ദുല്ല മൗലവി എന്നിവര്‍ സംസാരിച്ചു. സി.കെ. മൊറയൂര്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ പെരുമ്പാവൂര്‍ ഖിറാഅത്തും അബ്ദുല്‍ ഗഫൂര്‍ ചേന്നര സമാപനവും നിര്‍വഹിച്ചു.