തിരുവനന്തപുരം :സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളും കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയും നടക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.