ചൈനയില്‍ പനി ബാധിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു;

ന്യൂഡല്‍ഹി: ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പനി ബാധിച്ച്‌ മരിച്ചു.

22-കാരനായ തമിഴ്‌നാട് സ്വദേശി അബ്ദുള്‍ ഷെയ്ഖാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്നു അബ്ദുള്‍ ഷെയ്ഖ്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി ചൈനയില്‍ തന്നെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിനിടെയാണ് മരണം.

കഴിഞ്ഞയിടയ്‌ക്ക് ഇന്ത്യയിലേക്ക് വന്ന വിദ്യാര്‍ത്ഥി ഡിസംബര്‍ 11നായിരുന്നു ചൈനയിലേക്ക് തിരിച്ചുപോയത്. ചൈനയിലെത്തി എട്ട് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യയിലുള്ള ക്വിഖിഹര്‍ മെഡിക്കല്‍ സര്‍വകലാശാലയിലാണ് അബ്ദുള്‍ ഷെയ്ഖ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ യുവാവിന് പനി ബാധിച്ചു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവാവ് മരണത്തിന് കീഴടങ്ങിയത്.

spot_img

Related Articles

Latest news