ഒരാള്‍ ജനിച്ചത് 2022 ലും മറ്റേയാള്‍ 2023ലും അപൂര്‍വ ഇരട്ടക്കുട്ടികള്‍

രട്ടകളായാണ് ജനിച്ചതെങ്കിലും വ്യത്യസ്ത വര്‍ഷങ്ങളിലായി ജനിച്ച രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

അമേരിക്കയിലെ ടെക്‌സസിലാണ് ഈ സംഭവം. ദമ്ബതികളായ ക്ലിഫ് സ്‌കോട്ടും കാലി ജോ സ്‌കോട്ടും തങ്ങളുടെ ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നത് ജനുവരി 11 ന് ആയിരുന്നു. എന്നാല്‍ പുതുവത്സര തലേന്ന് ക്ലിഫ് തന്റെ ബ്ലഡ് പ്രഷര്‍ പരിശോധിക്കാനായി ആശുപത്രിയിലെത്തി. ചെക്കപ്പിനിടെ കുഞ്ഞുങ്ങളെ നേരത്തെ തന്നെ പുറത്തെടുക്കേണ്ടതായി വരും എന്ന് ഡോക്ടര്‍ അറിയിച്ചു.

അങ്ങനെ ക്ലിഫിന്റെ ആദ്യ മകള്‍ ആനി ജോയെ ഡിസംബര്‍ 31-ന് രാത്രി 11:55 ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇരട്ടക്കുട്ടികളില്‍ ഒരാളായ എഫി റോസ് ജനിച്ചത്. 6 മിനിറ്റ് വ്യത്യാസത്തില്‍ 12.1 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.

spot_img

Related Articles

Latest news