പാലക്കാട് സ്വദേശി റിയാദിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

റിയാദ്: സൗദിയിൽ മലയാളി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.പാലക്കാട് പത്തിരിപ്പാല സ്വദേശി റവൂഫ് അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. റിയാദിലെ അൽ ഹംറയിൽ ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വാഹനത്തിൽ നിന്നും ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിലെ എക്സിറ്റ് 9 -ൽ ലിഫ്റ്റ് ടെക്നോളജി കമ്പനിയിൽ പത്ത് വർഷത്തോളമായി മെയിൻ്റൻസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആമിന റവൂഫ് മക്കൾ: ഷാറൂഖ്, സുഹൈൽ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി ഭാരവാഹികളും, കമ്പനി പ്രതിനിധികളും രംഗത്തുണ്ട്. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഉമ്മർ വഴിക്കടവ്, ബഷീർ വെള്ളേപാടം, മഹബൂബ് ചെറിയവളപ്പിൽ, കമ്പനി പ്രധിനിധികളായ മുനീർ കാരശ്ശേരി, മുഹമ്മദലി കൊടിഞ്ഞി എന്നിവര്‍ രംഗത്തുണ്ട്.

spot_img

Related Articles

Latest news