ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ആഡംബര ഹോട്ടല്‍ ലീലാ പാലസില്‍ ബില്ല് നല്‍കാതെ യുവാവ് ഓടി രക്ഷപ്പെട്ടു.
23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെയാണ് മഹമ്മദ് ഷെരീഫ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഷെരീഫ് ലീലാ പാലസില്‍ താമസം ശരിയാക്കിയത്. യുഎഇ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.