മുംബൈ : മുംബൈ നോർത്ത് ന്യുനപക്ഷ സെൽ അധ്യക്ഷൻ ബംഗ്ലാദേശ് സ്വദേശിയായ അനധികൃത കുടിയേറ്റക്കാരൻ . 24 കാരനായ റുബെൽ ജോനു ഷേഖ് ആണ് മുംബൈ പോലീസിന്റെ പിടിയിലായത്.
മുസ്ലിം അനധികൃത കുടിയേറ്റത്തെ നിയന്ത്രിക്കാൻ നടപടിയെടുക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. മുംബൈ കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് ബിജെപിയുടെ ഇത്തരം ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷമായാണ് ട്വിറ്ററിൽ പ്രതികരിച്ചത്. 2011 മുതൽ രാജ്യത്തു തുടരുന്ന റുബെൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നുള്ള രേഖകളാണ് കയ്യിൽ വച്ചിരുന്നത്. അന്വേഷണത്തിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു .തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ബംഗ്ലാദേശിലെ ജാസുർ ജില്ലക്കാരനാണെന്നു സമ്മതിച്ചു.