കാസർഗോഡ് : കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം മുടങ്ങിപ്പോയ കൊയ്ത്തു ഏറ്റെടുത്തു ഡിവൈഎഫ്ഐ പ്രവർത്തകർ. പീലിക്കോട് കണ്ണങ്കൈയിൽ നിന്നാണ് ഈ നല്ല വാർത്ത .
കോവിഡ് ബാധിച്ചു എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായി സന്ദർഭത്തിലാണ് സഹായവുമായി യുവാക്കൾ എത്തിയത്. കണ്ണങ്കൈയിലെ കെ വി രവീന്ദ്രന്റെ പാടത്താണ് യുവാക്കൾ കൊയ്ത്തും മെതിയുമായി ഒറ്റ ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കിയത് . അരുൺ, അഭിഷേക്, സിബിൻ, അതുൽരാജ്, ഹൃത്വിക്, നിശാന്ത് എന്നിവർ നേതൃത്വം നൽകി .