കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കെഎസ്‌ഇബി ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക് ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുകളില്‍ വച്ച്‌ ഇലക്‌ട്രിക് വയര്‍ എറിഞ്ഞ് കളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

spot_img

Related Articles

Latest news