ചെന്നൈ: സുഹൃത്തുക്കളുടെയും മറ്റും വിവാഹമെത്തുമ്പോള്‍ അവര്‍ക്ക് ‘വ്യത്യസ്തമായി’ എന്ത് സമ്മാനം നല്‍കുമെന്നാണ് പലരും ആലോചിക്കുന്നത്. കളിയായും കാര്യമായും പല വേറിട്ട സമ്മാനങ്ങള്‍ ആളുകള്‍ എത്തിക്കാറുമുണ്ട്. സാധാരണ നിലയില്‍ നിന്നും വേറിട്ട് ചിന്തിച്ച് സാഹചര്യങ്ങള്‍ക്ക് യോജിച്ച സമ്മാനങ്ങളും ചിലര്‍ തിരഞ്ഞെടുക്കാറുണ്ട്. ആനുകാലിക സാഹചര്യങ്ങളുമായി ഒത്തുപോകുന്ന തരത്തിലെ ചില തിരഞ്ഞെടുപ്പുകള്‍.
നേരത്തെ രാജ്യത്ത് ഉള്ളിവില റോക്കറ്റ് പോലെ കുതിച്ച സമയത്ത് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സുഹൃത്തിന് വിവാഹസമ്മാനമായി എത്തിച്ചു നല്‍കിയ വാര്‍ത്ത വൈറലായിരുന്നു. സമാനമായ ഒരു സംഭവമാണ് ഇപ്പോഴും വൈറലാകുന്നത്. എന്നാല്‍ ഇപ്പോള്‍ സാധനങ്ങള്‍ ഒന്നു മാറി.
സുഹൃത്തിന് വിവാഹസമ്മാനമായി മറ്റ് കൂട്ടുകാര്‍ എത്തിച്ചു നല്‍കിയത് കുറച്ചു കൂടി വില ഉയര്‍ന്ന രണ്ട് സാധനങ്ങളായിരുന്നു. ‘പെട്രോളും, ഗ്യാസ് സിലണ്ടറും’. രാജ്യത്ത് വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന രണ്ട് പ്രധാന സാധനങ്ങള്‍.
മീഡിയ വിങ്സ്