കോട്ടയം: കടന്നല്‍ക്കുത്തേറ്റ് അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനത്താണ് സംഭവം.മരിച്ചത് പാക്കാനം കാവനാല്‍ സ്വദേശികളായ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ്. സംഭവമുണ്ടായത് ചൊവ്വാഴ്ച വൈകീട്ടായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിവർ.
ഇളകി വന്ന കടന്നല്ക്കൂട്ടമാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന കുഞ്ഞിപ്പെണ്ണിനെയും തങ്കമ്മയെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരും മരിച്ചത്.