മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ രാജിവച്ചു. രാജിവയ്ക്കാൻ ലീഗ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ദേശീയ അധ്യക്ഷൻ ഖാദർ മെയ്തീന് രാജി സമർപ്പിച്ചു.
പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. കത്വവ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണവും അത് സംബന്ധിച്ച വിവാദവും തുടരുന്നതിനിടെയാണ് സുബൈറിന്റെ രാജി. സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ പറ്റിയും വിവാദമുയരുന്നുണ്ടായിരുന്നു.